പുതുവര്‍ഷം പിറന്നാല്‍ പിന്നെ പ്ലാസ്​റ്റിക്​ കുപ്പിവെള്ളമില്ല!

ജനുവരി ഒന്നു മുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂവെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കി. 

Updated: Dec 7, 2018, 08:43 AM IST
പുതുവര്‍ഷം പിറന്നാല്‍ പിന്നെ പ്ലാസ്​റ്റിക്​ കുപ്പിവെള്ളമില്ല!

തിരുവനന്തപുരം: 2019 ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം വരുന്നു. പകരം ചില്ലുകുപ്പികളില്‍ വെള്ളം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. 

പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അഞ്ചാം വകുപ്പ് പ്രകാര൦ ഏര്‍പ്പെടുത്തുന്ന നിരോധനം ലംഘിച്ചാന്‍ ലൈസന്‍സ് റദ്ദാക്കും.

ജനുവരി ഒന്നു മുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂവെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കി. 

500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാകും.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്ന ഉപയോഗവും നിരോധിച്ചു. 

കുപ്പിവെള്ളത്തിനായി ആര്‍.ഒ പ്ലാന്‍റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്‍റ് തുടങ്ങിയ സ്ഥാപിക്കണം. ചില്ലുകുപ്പി സ്‌റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.