K Rajan: കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സർക്കാർ : മന്ത്രി കെ രാജൻ

Minister K Rajan: മട്ടന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  റവന്യൂ ടവര്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 06:00 PM IST
  • ഗ്രൗണ്ട് ഫ്ളോറില്‍ ഇലക്ട്രിക്കല്‍ റൂം, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
  • കേരളം ലക്ഷ്യം വച്ച വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
K Rajan: കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സർക്കാർ : മന്ത്രി കെ രാജൻ

കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സർക്കാരാണ് ഭരണത്തിലുള്ളതെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂർ മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകർത്തെറിഞ്ഞപ്പോഴും വികസന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്തിരിഞ്ഞിട്ടില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ സാമ്പത്തികമായി ത്തെരുക്കാൻ നോക്കുന്നു. എന്നാൽ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

മട്ടന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  റവന്യൂ ടവര്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ടൗണില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് 34.3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റവന്യൂ ടവര്‍ നിര്‍മ്മിച്ചത്. 5234 ച. മീ. കെട്ടിടവും 511 ച.മീ.  കാന്റീന്‍ ബ്ലോക്കുമാണ് നിര്‍മ്മിച്ചത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2021 സെപ്തംബറില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. 

ALSO READ: ആറ്റുകാൽ പൊങ്കാല: ന​ഗരത്തിന് കാവലായി നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

ഗ്രൗണ്ട് ഫ്ളോറില്‍ ഇലക്ട്രിക്കല്‍ റൂം, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ എ ഇ ഒ ഓഫീസ്, എസ് എസ് എ- ബി ആര്‍ സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ ഐ സി ഡി എസ് ഓഫീസ്, എല്‍ എ കിന്‍ഫ്ര, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് ഓഫീസ്, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയുമാണ് ഉള്ളത്. മൂന്നാം നിലയില്‍ എല്‍ എ എയര്‍പോര്‍ട്ട് ഓഫീസ്, ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, മട്ടന്നൂര്‍ വെക്റ്റര്‍ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാലാംനിലയില്‍ വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.  

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ,കേരള ഭവന നിർമ്മാണ ബോർഡ് മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത് മാസ്റ്റർ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അംഗം കാരായി രാജൻ ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി കെ സുരേഷ് ബാബു ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്,  മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഒ പ്രീത, സെക്രട്ടറി  രാഹുൽ കൃഷ്ണ ശർമ ഐഎഎസ്, തലശേരി സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ്,മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ, മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംസുദ്ദീൻ, കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ , 

കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എം റിജി, മട്ടന്നൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി ശ്രീനാഥ്, പി പ്രസീന, കെ മജീദ്, വി കെ സുഗതന്‍, പി അനിത, മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ പി പ്രജില, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍  ബി ഹരികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികളായ എന്‍ വി ചന്ദ്രബാബു (സി പി ഐ എം), എ സുധാകരന്‍, (സിപി ഐ),സുരേഷ് മാവില (കോണ്‍ഗ്രസ് ഐ), ഇ പി ഷംസുദ്ദീന്‍ (ഐ യൂ എം എല്‍), ദിലീപ് കുമാര്‍ (ജെ ഡി എസ് ), കെ ടി ജോസ് (എന്‍ സി പി), അച്ചുതന്‍ അണിയേരി (കോണ്‍ഗ്രസ് എസ്), വി പി താജുദ്ദീന്‍  (ഐ എന്‍ എല്‍), കെ പി രമേശന്‍ (ആര്‍ ജെ ഡി), കെ പി അനില്‍കുമാര്‍ (ജെ കെ സി.), ശരത് കൊതേരി (ബി ജെ പി), ഗണേശന്‍ കുന്നുമ്മല്‍ (വ്യാപാരി വ്യവസായി സമിതി)മുസ്തഫ ദാവാരി (വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News