കായികമേഖലയ്ക്ക് ഉണര്‍വ് പകരാന്‍ കൂടുതല്‍ കായിക മേളകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഇത്തരം കായികമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 06:20 PM IST
  • കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്
  • കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്
  • മെയ് ഒന്ന് മുതല്‍ 10 വരെ തലസ്ഥാനത്തെ ഉള്‍പ്പടെ പ്രമുഖ വേദികളിലായി ഏകദേശം പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്
കായികമേഖലയ്ക്ക് ഉണര്‍വ് പകരാന്‍ കൂടുതല്‍ കായിക മേളകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: പുതിയ കായിക താരങ്ങളെ വാര്‍ത്തെടുത്ത് കായിക മേഖലയ്‌ക്കൊരു പുത്തന്‍ ഉണര്‍വ്വ്  നല്‍കാനാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രഥമ കേരള ഗെയിംസ്- 2022 സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്സിന്റെ മാതൃകയില്‍ ഒരു കായിക മേള സംഘടിപ്പിക്കുന്നത്. കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഇത്തരം കായികമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടിയുടെ പര്യടനം കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികോത്സവ വിളബരംത്തിനും കായിക ചരിത്ര അവബോധം ജനങ്ങളില്‍ എത്തിക്കാനും ഈ യാത്ര സഹായകരമാകുമെന്നത് ഉറപ്പാണ്. കേരള കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കായിക താരങ്ങളുടെ വേറിട്ട പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്നതിന് ഈ യാത്ര സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: UEFA Champions League 2022 : ചാമ്പ്യൻസ് ലീഗ് പോരാട്ടം ഇനി ലാലിഗായും പ്രീമിയർ ലീഗും തമ്മിൽ; സെമി ഫൈനൽ ലൈനപ്പ് ഇങ്ങനെ

പയ്യോളിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 28ന്  തിരുവനന്തപുരത്ത് സമാപിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.  കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതല്‍ 10 വരെ തലസ്ഥാനത്തെ ഉള്‍പ്പടെ പ്രമുഖ വേദികളിലായി ഏകദേശം പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്.

ALSO READ: UEFA Champions League 2022 : ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരെ തകർത്ത് ലാലിഗാ വമ്പന്മാർ; സിറ്റിയും ലിവർപൂളും ഇന്ന് ഇറങ്ങും

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ പിടി ഉഷ, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, കോഴിക്കോട് ജില്ലാ ഒളിപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ടി. ജോസഫ്, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി. സത്യന്‍, പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ വടക്കേയില്‍ ഷഫീക് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍  പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News