കൊല്ലം: Missing Boy Found: അഞ്ചലിൽ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള കുന്നിന്റെ മുകളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: വിജിലൻസ് മേധാവി എം ആർ അജിത്ത് കുമാറിനെ മാറ്റി സർക്കാർ
തടിക്കാട് സ്വദേശികളായ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.
പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല കൂടാതെ കനത്ത മഴ കാരണം രാത്രി ഒരുമണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയും ശേഷം പുലർച്ചെ 5 മണിയോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
Also Read: കണ്ണും കണ്ണും... ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!
അമ്മ വീട്ടിൽ കുട്ടി ഉണ്ടാകുമെന്ന് അച്ഛൻ വീട്ടുകാരും അച്ഛൻ വീട്ടിൽ കുട്ടിയുണ്ടാകുമെന്ന് അമ്മ വീട്ടുകാരും കരുതിയിരുന്നു. ഒടുവിൽ രണ്ടിടത്തും കുട്ടിയില്ലെന്ന് മനസിലാക്കിയതോടെയാണ് കുട്ടിയെ തിരയാൻ തുടങ്ങിയത്. വീടിനു സമീപത്തെ റബർ തോത്തിലും ഇന്നലെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും മഴ കാരണം നിർത്തിവയ്ക്കേണ്ടി വന്നു. പ്രദേശത്തെ കിണറുകൾ കേന്ദ്രീകരിച്ചും ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...