ഒന്‍പത് സ്റ്റോപ്പുകളില്ല, കേരളത്തിലേക്കുള്ള തീവണ്ടികള്‍ നിര്‍ത്തുക രണ്ടിടത്ത് മാത്രം!!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് രണ്ട് സ്റ്റോപ്പുകള്‍ മാത്രം. 

Last Updated : May 11, 2020, 01:23 PM IST
ഒന്‍പത് സ്റ്റോപ്പുകളില്ല, കേരളത്തിലേക്കുള്ള തീവണ്ടികള്‍ നിര്‍ത്തുക രണ്ടിടത്ത് മാത്രം!!

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് രണ്ട് സ്റ്റോപ്പുകള്‍ മാത്രം. 

കോഴിക്കോടും എറണാകുളത്തുമാണ് രണ്ട് സ്റ്റോപ്പുകള്‍. തിരുവനന്തപുരം ഉള്‍പ്പടെ ഒന്‍പത് സ്റ്റോപ്പുകള്‍ ഉണ്ടെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്.

കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള സര്‍വീസ്. ട്രെയിനുകളുടെ സമയം പിന്നീട് അറിയിക്കും. ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ മൂന്നു ദിവസം മാത്രമാണ് കേരളത്തിലേക്ക് സര്‍വീസ് ഉണ്ടാകുക. 

ആദ്യഘട്ട സര്‍വീസെന്ന നിലയില്‍ 30 സര്‍വീസുകളിലായി 15 ജോഡി ട്രെയിനുകളാണ് ട്രാക്കിലിറങ്ങുക. ഡല്‍ഹിയില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കാണ് ട്രെയിനുകള്‍ ഓടുക.

തിരുവനന്തപുരം, ബാംഗ്ലൂര്‍, ചെന്നൈ, ദബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രന്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍. 

കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച യാത്ര തിരിച്ച വെള്ളിയാഴ്ച നാട്ടിലെത്തും. നേരത്തെ നിസാമുദ്ദീനില്‍ നിന്നും ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകളാണ് ഇത്തവണ ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുക. 

IRCTC വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. വൈകിട്ട് നാല് മണി മുതലാണ് ബുക്കിംഗ് ആരംഭിക്കുക. സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കണ്‍ഫേമായ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റെഷനുള്ളില്‍ പ്രവേശനം ലഭിക്കുക. 

Trending News