വൈദ്യുതി ലൈനിൽ നിന്നുള്ള അപകടം ഭൂരിഭാഗവും ഇരുമ്പ് തോട്ടി മൂലം

സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്, അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.  

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Apr 23, 2022, 06:45 PM IST
  • ലൈനുകളിൽ നിന്ന് നേരിട്ട് അപകടമേൽക്കൽ കുറവാണ്. പൊട്ടിവീണ വൈദ്യുത കമ്പികളിൽ നിന്നുള്ള ആഘോതമാണ് നേരിട്ടുണ്ടാകുന്നതിൽ അധികവും.
  • കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്.
  • അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാണ്.
വൈദ്യുതി ലൈനിൽ നിന്നുള്ള അപകടം ഭൂരിഭാഗവും ഇരുമ്പ് തോട്ടി മൂലം

വൈദ്യുതി ലൈനുകളിൽ നിന്ന അപകടമേൽക്കുന്ന വാർത്തകൾ പലപ്പോഴും വരാറുണ്ട്. എന്നാൽ ഭൂരിഭാഗവും സംഭവിക്കുന്നത് അശ്രദ്ധ മൂലമാണ്. ലൈനുകളിൽ നിന്ന് നേരിട്ട് അപകടമേൽക്കൽ കുറവാണ്. പൊട്ടിവീണ വൈദ്യുത കമ്പികളിൽ നിന്നുള്ള ആഘോതമാണ് നേരിട്ടുണ്ടാകുന്നതിൽ അധികവും. 

സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്, അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.

Read Also: കാത്തിരിപ്പിന് വിരാമം; സഞ്ചാരികൾക്കായി കോവളം ലൈറ്റ് ഹൗസ് വീണ്ടും തുറക്കുന്നു

കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേർക്ക് പൊള്ളലേറ്റു. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.

അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാണ്. സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് ഇവിടെ വില്ലൻമാരാകുന്നത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്. ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News