കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു!!

കുഞ്ഞ് ജനിച്ചതിനു ശേഷം ഭാര്‍ത്താവുമായി പിരിഞ്ഞാണ് ഉദയ താമസിച്ചിരുന്നത്.   

Last Updated : May 27, 2019, 10:59 AM IST
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു!!

കൊച്ചി: പാലാരിവട്ടത്ത് നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശി ഉദയയാണ് കുഞ്ഞിനെ കൊന്നശേഷം ആത്മഹത്യ ചെയ്തത്.

പാലാരിവട്ടത്തെ പിജെ ആന്റണി റോഡിലെ പുനത്തില്‍ ലൈനിലെ ഒരു ഹോസ്റ്റലിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷം ഭാര്‍ത്താവുമായി പിരിഞ്ഞാണ് ഉദയ താമസിച്ചിരുന്നത്. 

എന്താണ് മരണ കാരണമെന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending News