Robin Bus Service | ഒരു മാസത്തിന് ശേഷം റോബിൻ പിന്നെയും നിരത്തിൽ; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

ഉടമ കോടതിയെ സമീപിച്ചതോടെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിൽ കഴിഞ്ഞ ദിവസം ബസ് വിട്ടു കൊടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 08:27 AM IST
  • പെർമിറ്റ് ലംഘംനം ചൂണ്ടിക്കാട്ടി മോട്ടോർവാഹന വകുപ്പ് നേരത്തെ ബസ് പിടിച്ചെടുത്തിരുന്നു
  • കോടതിയുടെ ഉത്തരവിൽ കഴിഞ്ഞ ദിവസം ബസ് വിട്ടു കൊടുത്തു
  • നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Robin Bus Service | ഒരു മാസത്തിന് ശേഷം റോബിൻ പിന്നെയും നിരത്തിൽ; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിൻ ബസ് വീണ്ടും നിരത്തിൽ സർവ്വീസ് തുടങ്ങി. പുലർച്ചെ 5-ന് പത്തനംതിട്ടയിൽ നിന്നണ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ മൈലപ്രയിൽ മോട്ടോർവാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകൾ പരിശോധിച്ച ശേഷം വീണ്ടും യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. ബസിൻറെ പെർമിറ്റ് ലംഘംനം ചൂണ്ടിക്കാട്ടി മോട്ടോർവാഹന വകുപ്പ് നേരത്തെ ബസ് പിടിച്ചെടുത്തിരുന്നു. 

ഇതിന് പിന്നാലെ ഉടമ കോടതിയെ സമീപിച്ചതോടെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിൽ കഴിഞ്ഞ ദിവസം ബസ് വിട്ടു കൊടുത്തു. നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകളെ അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News