കൊച്ചി മെ​ട്രോയുടെ അധിക ചുമതല സപ്ലൈകോ ചെയര്‍മാന്‍ മുഹമ്മദ്​ ഹനീഷിന്​

എം.ഡി ഏലിയാസ്​ ജോര്‍ജ്​ ചുമതലയൊഴിയുന്നതിനെ തുടര്‍ന്ന് കെ.എം.ആര്‍.എല്‍ മാനേജിങ്​ ഡയറക്​ടറുടെ പൂര്‍ണ്ണ അധിക ചുമതല സംസ്​ഥാന സിവില്‍ സപ്ലൈസ്​ കോര്‍പറേഷന്‍ (സപ്ലൈകോ) ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ എ.പി.എം. മുഹമ്മദ്​ ഹനീഷിന്​ നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അദ്ദേഹം നവംബര്‍ രണ്ടിന്​ ചുമതലയേല്‍ക്കും.

Last Updated : Oct 29, 2017, 06:45 PM IST
കൊച്ചി മെ​ട്രോയുടെ അധിക ചുമതല സപ്ലൈകോ ചെയര്‍മാന്‍ മുഹമ്മദ്​ ഹനീഷിന്​

കൊച്ചി: എം.ഡി ഏലിയാസ്​ ജോര്‍ജ്​ ചുമതലയൊഴിയുന്നതിനെ തുടര്‍ന്ന് കെ.എം.ആര്‍.എല്‍ മാനേജിങ്​ ഡയറക്​ടറുടെ പൂര്‍ണ്ണ അധിക ചുമതല സംസ്​ഥാന സിവില്‍ സപ്ലൈസ്​ കോര്‍പറേഷന്‍ (സപ്ലൈകോ) ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ എ.പി.എം. മുഹമ്മദ്​ ഹനീഷിന്​ നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അദ്ദേഹം നവംബര്‍ രണ്ടിന്​ ചുമതലയേല്‍ക്കും.

കേന്ദ്ര സ്​മാര്‍ട്ട്​ സിറ്റി പദ്ധതി നടപ്പാക്കുന്ന കൊച്ചി സ്​മാര്‍ട്ട്​ മിഷന്‍ ലിമിറ്റഡി​​െന്‍റ സി.ഇ.ഒകൂടിയാണ്​ ഹനീഷ്​. അണ്ടര്‍ 17 ലോകകപ്പി​​െന്‍റ നോഡല്‍ ഒാഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം കലക്​ടര്‍, പൊതുമരാമത്ത്​ സെക്രട്ടറി, റോഡ്​സ്​ ആന്‍ഡ്​ ബ്രിഡ്​ജസ്​ കോര്‍പറേഷന്‍ മാനേജിങ്​ ഡയറക്​ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്​. 

Trending News