Mullaperiyar Dam : ആശങ്ക വേണ്ട, ജാഗ്രത മതി; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥിതിഗതികൾ മന്ത്രിമാർ വിലയിരുത്തി

സംസ്ഥാനത്ത് ഇനിയും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ മുന്നറിയിപ്പുകൾ അനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 11:07 AM IST
  • നിലവിൽ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും, എന്നാൽ കണ്ടത് ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ (Minister K Rajan) അറിയിച്ചു.
  • കൂടാതെ വിഷയത്തെ കുറിച്ച് തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി വരികെയാണെന്നും അദ്ദേഹം പറഞ്ഞു,
  • സംസ്ഥാനത്ത് ഇനിയും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചിരിക്കുന്നത്.
  • അതിനാൽ തന്നെ മുന്നറിയിപ്പുകൾ അനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
Mullaperiyar Dam : ആശങ്ക വേണ്ട, ജാഗ്രത മതി; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥിതിഗതികൾ മന്ത്രിമാർ വിലയിരുത്തി

Idukki : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullapperiyar) ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ റവന്യൂ - ജല വകുപ്പ് മന്ത്രിമാർ (Revenue Minister) സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും, എന്നാൽ കണ്ടത് ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ (Minister K Rajan) അറിയിച്ചു. കൂടാതെ വിഷയത്തെ കുറിച്ച് തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി വരികെയാണെന്നും അദ്ദേഹം പറഞ്ഞു,

സംസ്ഥാനത്ത് ഇനിയും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ മുന്നറിയിപ്പുകൾ അനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. കൂടാതെ അടിയന്തര സാഹചര്യങ്ങൾ മുന്നിൽ കണ്ട് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ALSO READ : Mullaperiyar Dam Opened: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; 3,4 ഷട്ടറുകളാണ് ഉയർത്തിയത്

ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന കാരണത്താലാണ് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് (Mullaperiyar Dam Opened) തു​റ​ന്നത്. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്പില്‍വേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ALSO READ : Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു 

138.70 ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇത് 138 അടിയായി നിലനിർത്തുമെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘന അടിയാക്കി ഉയർത്തും. അണക്കെട്ടിലെ ജലം എത്തുന്നതോടെ ഇടുക്കി  അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.

തമിഴ്നാട് സെക്കന്‍ഡില്‍ 2335 ഘനയടി വെള്ളം ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകും.  ജലനിരപ്പ് 138 അടിയില്‍ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.  ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവില്‍ 2398.30 അടിയാണ്. 

ALSO READ : Kerala Rain Alert: ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിലവിലെ റൂള്‍ കര്‍വ് 2398.31 അടിയായതിനാല്‍ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാന്‍ സാധ്യതയുണ്ട്. ഇടുക്കി ജില്ലാ കലക്ടര്‍  അണക്കെട്ട് തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അണക്കെട്ട് ​തു​റ​ക്കു​ന്ന​തി​ന് എ​ല്ലാ മു​ന്നൊ​രു​ക്ക​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ വ്യക്തമാക്കി. അണക്കെട്ട് ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലും ശ​ക്ത​മാ​യ ജാ​ഗ്ര​ത ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News