Accident : മൂന്നാറിൽ കാറിന് ഓട്ടത്തിനിടയില്‍ തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

Munnar Car Accident : കാറിൽ ഉണ്ടായിരുന്ന  യാത്രക്കാർ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തുള്ള കുത്തിറക്കത്തിൽവെച്ചാണ് അപകടം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 03:53 PM IST
  • കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തുള്ള കുത്തിറക്കത്തിൽവെച്ചാണ് അപകടം ഉണ്ടായത്.
  • അപകടത്തെ തുടർന്ന് ആർക്കും പരിക്കേറ്റിട്ടില്ല.
    ഹ്യുണ്ടായിയുടെ സാൻഡ്രോ കാറിനാണ് തീ പിടിച്ചത്.
 Accident : മൂന്നാറിൽ കാറിന് ഓട്ടത്തിനിടയില്‍ തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

മൂന്നാറിൽ ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിൽ ഉണ്ടായിരുന്ന  യാത്രക്കാർ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തുള്ള കുത്തിറക്കത്തിൽവെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആർക്കും പരിക്കേറ്റിട്ടില്ല.  ഹ്യുണ്ടായിയുടെ സാൻഡ്രോ കാറിനാണ് തീ പിടിച്ചത്.

ALSO READ: Stray Dog Attack: കൊല്ലത്ത് തെരുവുനായ ആക്രമണം: തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറായിരുന്നു ഇത്. കാറിൽ നിന്ന് ആദ്യം പുക ഉയർന്നിരുന്നു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കാർ ഡ്രൈവറും മറ്റ് യാത്രക്കാരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചു. മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളുടെ നേത്യത്വത്തില്‍ തീയണച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News