തീ തുപ്പുന്ന വൈറൽ കാറിന് പിടിയിട്ട് മോട്ടാർ വാഹന വകുപ്പ്; 44,000 രൂപ പിഴ

അനധികൃത മോടി കൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കാർ പിടികൂടി പിഴ ഈടാക്കിയത്.  നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിന്‍റെ ഇ സി യു വിൽ മാറ്റം വരുത്തുകയും ചെയ്ത നിലയിലായിരുന്നു വാഹനം. 

Edited by - Zee Malayalam News Desk | Last Updated : Oct 19, 2022, 12:36 PM IST
  • വാഹനത്തിന്‍റെ ടയർ, സൈലൻസർ, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിട്ടുണ്ട്.
  • വാഹന ഉടമയിൽ നിന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കാർ പിടികൂടി പിഴ ഈടാക്കി.
  • പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിന്‍റെ ഇ സി യു വിൽ മാറ്റം വരുത്തുകയും ചെയ്ത നിലയിലായിരുന്നു.
തീ തുപ്പുന്ന വൈറൽ കാറിന് പിടിയിട്ട് മോട്ടാർ വാഹന വകുപ്പ്; 44,000 രൂപ പിഴ

മലപ്പുറം: മലപ്പുറത്ത്  സൈലൻസറിൽ നിന്ന് തീ തുപ്പും വിധം രൂപമാറ്റം വരുത്തിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. എട്ട് തരത്തിലുള്ള രൂപ മാറ്റത്തിന് 44,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട് 

അനധികൃത മോടി കൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കാർ പിടികൂടി പിഴ ഈടാക്കിയത്.  നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിന്‍റെ ഇ സി യു വിൽ മാറ്റം വരുത്തുകയും ചെയ്ത നിലയിലായിരുന്നു വാഹനം. 

Read Also: Aryan Khan Case: ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: ആഭ്യന്തര അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ, എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

ഇതിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിന്‍റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങൾ, ത്രീവ കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറിൽ അനധികൃതമായി ഘടിപ്പിച്ച നിലയിലാണ്. 

വാഹനത്തിന്‍റെ ടയർ,  സൈലൻസർ, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ നിയമ ലംഘനങ്ങൾക്ക് 44,000 രൂപയാണ് പിഴ ചുമത്തിയത്. ഇതിന് പുറമെ ഏഴ് ദിവസത്തിനുള്ളിൽ വാഹനം യഥാർത്ഥ രൂപത്തിലാക്കണം, അല്ലാത്തപക്ഷം വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് താക്കീത് നൽകിയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News