എ.കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം: എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

  

Last Updated : Jan 29, 2018, 09:05 AM IST
എ.കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം: എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

തിരുവനന്തപുരം: ഫോണ്‍കെണികേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ചു  എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഇന്ന് വൈകുന്നേരമാണ് പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ചേരുന്നത്.  കേരള നേതാക്കളുമായി വൈകീട്ട് നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനം അറിയിക്കും.

നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു.  കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ , എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.  ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തു മടങ്ങി എത്തുന്നതില്‍ ദേശീയ നേതൃത്വത്തിന് അനുകൂല നിലപാടാണ് ഉള്ളത്. ചര്‍ച്ചയ്ക്കു ശേഷം ഔദ്യോഗികമായി എന്‍സിപി മന്ത്രി സ്ഥാനം ആവശ്യപ്പെടും.

Trending News