സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് മുതല്‍...

സംസ്ഥാനത്ത്  പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് നിലവില്‍ വരും. ഇന്നലെ രാത്രി ഇതിന്റെ വിജ്ഞാപനമിറങ്ങി. 

Last Updated : Jul 3, 2020, 06:40 AM IST
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് മുതല്‍...

തിരുവനന്തപുരം: സംസ്ഥാനത്ത്  പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് നിലവില്‍ വരും. ഇന്നലെ രാത്രി ഇതിന്റെ വിജ്ഞാപനമിറങ്ങി. 

25 ശതമാനമാണ്  ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.  സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വര്‍ദ്ധന.

അതേസമയം മിനിമം   ചാര്‍ജ്ജ് എട്ട് രൂപയായി തുടരുമെങ്കിലും സഞ്ചാര ദൂരം 2.5 കിലോമീറ്ററായി കുറയും. 2.5  കിലോമീറ്ററിന് ശേഷം അഞ്ച് കിലോമീറ്റര്‍ വരെ 10 രൂപ നല്‍കണം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് 90 പൈസയായി ഉയരും.

ലിമിറ്റഡ് സ്‌റ്റോപ്പ്, സിറ്റിഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എന്നിവയ്ക്ക് നിലവിലെ നിരക്കില്‍ നിന്നും മിനിമം ചാര്‍ജ്ജിലും മറ്റു നിരക്കുകളിലും 25 ശതമാനം വര്‍ദ്ധനവുണ്ടാകും. അതേസമയം,വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല  റിപ്പോര്‍ട്ടിലെ ശിപാര്‍ശ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. 

Trending News