ബോളിവുഡ്-തെന്നിന്ത്യന്‍ താര സുന്ദരി രാധിക ആപ്തെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലണ്ടനിലെ ഒരു ആശുപത്രിയില്‍ മാസ്കും ധരിച്ചിരിക്കുന്ന തന്‍റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
'ആശുപത്രി സന്ദര്‍ശനം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, ഈ സന്ദര്‍ശനം കോവിഡ് ബാധയുമായി ബന്ധപ്പെട്ടല്ലെന്നും താന്‍ സുരക്ഷിതയാണെന്നും ഹാഷ്ടാഗുകളിലൂടെ താരം വ്യക്തമാക്കിയിട്ടുണ്ട്.
#notforcovid19 #nothingtoworry #alliswell #safeandquarantined തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. കൊറോണ കാലത്ത് സുരക്ഷിതയായിരിക്കണമെന്ന് നിര്‍ദേശിച്ച് നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച മുംബൈയില്‍ നിന്നും ലണ്ടനിലെത്തിയ രാധിക ആപ്തെ താന്‍ സുരക്ഷിതയാണെന്നും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഹോം ക്വാരന്‍റയിനിലാണ് താരവും 2012ല്‍ ഗായകനായ ബെനഡിക്ട് ട്രെയിലറിനെ വിവാഹം കഴിച്ച രാധിക ലണ്ടനില്‍ലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബ്രിട്ടനെയാണ്. 11,600ലധികം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.
578 പേരുടെ ജീവന്‍ ബ്രിട്ടണില്‍ കൊറോണ വൈറസ് അപഹരിക്കുകയും ചെയ്തു.നേരത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.