Kozhikode : കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളുകളിൽ നിപ വൈറസിന്റെ (Nipah Virus) സാന്നിധ്യം കണ്ടെത്തി. സ്രവ സാമ്പിളുകളിൽ നിപ ആന്റിഓബോഡിയുടെ (Antibody) സാന്നിധ്യമാണ് കണ്ടെത്തിയത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് (Pune Virology Institute) പരിശോധന നടത്തിയത്. രണ്ടിനം വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസ് കേസുകളുടെ പ്രഭവ സ്ഥാനം വവ്വാലുകൾ തന്നെയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. കാട്ടുപന്നിയിൽ നിന്നാണ് രോഗം ഉണ്ടായതെന്നും സംശയം ഉണ്ടായിരുന്നു.. എന്നാൽ സ്രവ സാമ്പിളുകളിൽ വൈറസ് സാനിധ്യം കണ്ടെത്തിയത് സൂചന മാത്രമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ALSO READ: കോവിഡ് വ്യാപനം: പരോള്‍ ലഭിച്ച തടവുകാര്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് Supreme Court
സാമ്പിളുകളിൽ നിപ്പ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പഠനം നടത്തുമെന്നതും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. സെപ്തംബര് 5 നാണ് കോഴിക്കോട് നിപ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12 വയസ്സുള്ള വിദ്യാർഥി നിപ രോഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രീയിൽ മരണപ്പെടുകയായിരുന്നു.
ALSO READ: ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമെന്ന് Veena George
ഇതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ച പഞ്ചായത്ത് അടച്ചിരുന്നു. കൂടാതെ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി പരിശോധനയും നടത്തിയിരുന്നു. മൃഗവകുപ്പും പ്രദേശത്ത് പരിശോധന നടത്തി. ആദ്യ തവണ ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിൽ പരിശോധന നടത്തിയെങ്കിലും ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. പിന്നീട നടത്തിയ വിശദ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...