Nitha Fathima Death : നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി

Nitha Fathima Death Latest Updates: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കാണ് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്നും ഇതിനെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 02:44 PM IST
  • മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കാണ് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
  • കൂടാതെ നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്നും ഇതിനെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
  • കൂടാതെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണങ്ങളും കേരളം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കത്തിൽ കൂടി അറിയിച്ചിട്ടുണ്ട്.
Nitha Fathima Death : നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി  നിദ ഫാത്തിമ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കാണ് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. കൂടാതെ നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്നും ഇതിനെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന് ആവശ്യമായ  എല്ലാ സഹകരണങ്ങളും കേരളം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കത്തിൽ കൂടി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയതായി ആലപ്പുഴ എംപി എഎം ആരിഫ് പറഞ്ഞിരുന്നു.

നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇടത് എംപി എ എം ആരിഫും  ബെന്നി ബഹന്നാനുമാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. കേരള സൈക്കിള്‍ പോളോ അസോസിയേഷൻ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ ഒന്നും തന്നെ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് കേരള അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവിഷ ബാധയെ തുടർന്നായിരുന്നു ആലപ്പുഴ സ്വദേശി നിദ ഫാത്തിമ മരിച്ചത്.  

ALSO READ: Nitha Fathima Death : നിദ ഫാത്തിമയുടെ മരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള അസോസിയേഷന്‍

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ ഉൾപ്പടെയുള്ള സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാല്‍ താത്കാലിക കേന്ദ്രത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. അതേസമയം അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛന്‍ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.

കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരില്‍ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത് എന്നാണ് ആരോപണം ഉയരുന്നത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ലെന്നും ആരോപണം ഉണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News