COVID-19: കേരളത്തില്‍ സമ്പൂര്‍ണ്ണ lock down ഇല്ല, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

സംസ്ഥാനത്ത്   കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം (All-party meeting). 

Last Updated : Sep 29, 2020, 07:19 PM IST
  • സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
  • സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം
COVID-19: കേരളത്തില്‍ സമ്പൂര്‍ണ്ണ  lock down ഇല്ല,  കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

Thriruvananthapuram: സംസ്ഥാനത്ത്   കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം (All-party meeting). 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെങ്കിലും  വീണ്ടുമൊരു  സമ്പൂര്‍ണ്ണ lock down വേണ്ടെന്ന് സര്‍വകക്ഷിയോഗം തീരുമാനിച്ചു. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  സമ്പൂര്‍ണ്ണ  അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്നായിരുന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്. 

 സമ്പൂര്‍ണ  ലോക്ക് ഡൗണ്‍  പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (CM Pinarayi Vijayan) സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പര്‍ക്കത്തിലൂടെയാണ് സംസ്ഥാനത്ത് 96% പേര്‍ക്കും രോഗം ബാധിക്കുന്നത് എന്നത് അതീവഗൗരതരമാണ്. ഈ നിലതുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രണ്ടാഴ്ച കൂടി സംസ്ഥാനത്തിന്‍റെ  സാഹചര്യം വിലയിരുത്തിയതിന് ശേഷം lock down പരിഗണിക്കാമെന്നാണ് സര്‍വകക്ഷിയോഗം നിരീക്ഷിച്ചത്.

കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം മതിയെന്നും  സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Also read: കേരളത്തില്‍ വീണ്ടും lock down? 4 ജില്ലകളില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷം

അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രിയുടെ  മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Also read: വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം നേരിടാന്‍ വീണ്ടുമൊരു  ലോക്ക് ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു.

Trending News