Thiruvananthapuram: സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് (Youtube) വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം. ചെന്നൈയില്‍ ഗ്ലോബല്‍ ഹ്യുമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഗവേഷണബിരുദം നേടിയെന്നാണ് വിജയ് പി നായരുടെ അവകാശവാദം.
ALSO READ | അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും
ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്ന തന്റെ ഫോട്ടോയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ചെന്നൈ(Chennai)യിലോ പരിസര പ്രദേശങ്ങളിലോ ഇത്തരം ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ UGCയുടെയോ അനുമതിയില്ല. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിച്ച ഇയാള്‍ക്കെതിരെ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങി.
ALSO READ | ഇരട്ടകുട്ടികൾ മരിച്ച സംഭവം: വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി
അശ്ലീല വീഡിയോകള്‍ക്ക് വിശ്വസ്ത കൂട്ടാനായി ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കാന്‍ സാധിക്കൂ. എന്നാല്‍, വിജയ്ക്ക് ഇവിടെ രജിസ്ട്രേഷനില്ല.
ഇതോടെ, ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഐടി ആക്ടിലെ 67, 67(എ) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയാകും കേസെടുക്കുക. ജാമ്യമില്ലാത്ത ഈ കുറ്റത്തിന് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും.