ഇടുക്കി: അടിമാലിയില്‍ അടക്കം സര്‍ക്കാര്‍ ആശുപത്രികള്‍ നിര്‍മ്മിക്കാനും മോടിപിടിപ്പിക്കാനും പദ്ധതികള്‍ തയ്യറാക്കുമ്പോള്‍ തോട്ടംമേഖലയെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ മൂന്നാറില്‍ ആശുപത്രി നിര്‍മ്മാണത്തിനായി 50 കോടി രൂപ വകയിരുത്തിയെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോലും തയ്യറായില്ല.
മൂന്നാറിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി എന്നുള്ളത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് അത് സാക്ഷാല്‍കരിക്കാന്‍ പദ്ധതികള്‍ തയ്യറാക്കുകയും പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലർട്ട്
ചിത്തിരപുരം ആശുപത്രി പുനര്‍നിര്‍മ്മാണത്തിനായി അനുവദിച്ച 50 കോടി രൂപ ഭൂമി ഇല്ലെന്ന കാരണത്താൽ മൂന്നാറിലെ ആശുപത്രി നിര്‍മ്മാണത്തിനായി മാറ്റിവെച്ചു. മൂന്നാര്‍-സൈലന്റുവാലി റോഡില്‍ ഫ്‌ളവര്‍ ഗാര്‍ഡന് സമീപത്ത് ഭൂമി കണ്ടെത്തി മണ്ണ് പരിശോധനയടക്കം പൂര്‍ത്തിയാക്കി.
എന്നാല്‍ തുടര്‍ന്നുള്ള നടപടികള്‍ നടന്നില്ല. ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ കാലത്ത് ആരംഭിച്ച നടപടികള്‍ പുതിയ എംഎല്‍എ അഡ്വ. എ രാജ എത്തിയതോടെ വേഗത്തിലാകുമെന്നാണ് വിചാരിച്ചെങ്കിലും മെല്ലെപ്പോക്ക് തുടരുകയാണ്.
Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം
മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി തുടങ്ങിയ ആറോളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മൂന്നാര്‍. ലക്ഷക്കണക്കിന് സാധരണക്കാരും ആദിവാസികളുമാണ് മൂന്നാറില്‍ വസിക്കുന്നത്. ഒരോ സീസണിലും മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും പതില്‍ മടങ്ങാണ്.
ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കോ പ്രദേശവാസികള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ കിലോമീറ്ററുകള്‍ താണ്ടിവേണം ആശുപത്രിയിലെത്താന്‍. മൂന്നാറില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി ഇതിനെല്ലാം പരിഹാരമാകും. ഇതിനായി പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...