ചെന്നിത്തലയ്ക്കായ് കളത്തിലിറങ്ങി എൻ എസ് എസ്; ആദ്യ നീക്കം കേരളാ കോൺഗ്രസ്സ് ബിയെ യുഡിഎഫിലെത്തിക്കാൻ!

നിലവിൽ ഇടത് മുന്നണിയുടെ ഭാഗമായ ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് ബി യെ യുഡിഎഫിൽ എത്തിക്കുന്നതിനാണ് എൻഎസ്എസ് നീക്കം.   

Last Updated : Jun 12, 2020, 09:13 PM IST
ചെന്നിത്തലയ്ക്കായ് കളത്തിലിറങ്ങി എൻ എസ് എസ്; ആദ്യ നീക്കം കേരളാ കോൺഗ്രസ്സ് ബിയെ യുഡിഎഫിലെത്തിക്കാൻ!

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് എൻ എസ് എസിന്റെ താല്പര്യം. ഇതിനായുള്ള കരുനീക്കം എൻഎസ്എസ് നേതൃത്വം ആരംഭിച്ചതായാണ് വിവരം. നിലവിൽ ഇടത് മുന്നണിയുടെ ഭാഗമായ ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് ബി യെ യുഡിഎഫിൽ എത്തിക്കുന്നതിനാണ് എൻഎസ്എസ് നീക്കം. 

Also read: കൂടത്തായി കൂട്ടകൊലപാതക കേസിലെ മൂന്നാം പ്രതിയ്ക്ക് നിബന്ധനകളോടെ ജാമ്യം

ഇപ്പോൾ കേരളാ കോൺഗ്രസിന്റെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കെ.ബി ഗണേഷ് കുമാർ എംഎൽഎയാണ്. കോൺഗ്രസിനെ സംബന്ധിച്ച് പല നേതാക്കൾക്കും കേരളാ കോൺഗ്രസ്സ് ബിയുടെ മടങ്ങി വരവിനോട് താല്പര്യമില്ല. എന്നാൽ എൻഎസ്എസ് നേതൃത്വം ഇടപെട്ടാൽ ഈ എതിർപ്പ് ഇല്ലാതാകുന്നതിന് സാധ്യതയുണ്ട്. കൊല്ലം ഡിസിസി യ്ക്കും കേരളാ കോൺഗ്രസ്സ് ബിയുടെ മടങ്ങിവരവിൽ കടുത്ത എതിർപ്പാണ്. 

Also read: ഓലാട്ട് തമ്പാൻ്റെ മരണം: സിപിഎമ്മിനെതിരെ ആയുധമാക്കാൻ കെ സുരേന്ദ്രൻ! 

എന്നാൽ കെപിസിസിയും യുഡിഎഫും തീരുമാനമെടുത്താൽ ഡിസിസി അത് അംഗീകരിച്ചേക്കും. പത്തനാപുരത്ത് കേരളാ കോൺഗ്രസ്സ് ബിയും സിപിഎമ്മും തമ്മിലും സ്വര ചേർച്ചയിൽ അല്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് ബിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യൂഡിഎഫിൽ തുടങ്ങിയതായാണ് വിവരം. ഏറെ വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Trending News