കന്യാസ്ത്രീ മാനഭംഗം: ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി നാലംഗ അന്വേഷണ സംഘം അടുത്ത ദിവസം ജലന്ധറിലേക്ക് പോകും.  ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചു.

Last Updated : Jul 17, 2018, 01:33 PM IST
കന്യാസ്ത്രീ മാനഭംഗം: ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി നാലംഗ അന്വേഷണ സംഘം അടുത്ത ദിവസം ജലന്ധറിലേക്ക് പോകും.  ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചു.

കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ജലന്ധറിലേക്ക് പോകുന്നത്. സംഘത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ അടക്കമുള്ളവര്‍ ഉണ്ടാകും. 

മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും സംഘം ജലന്ധറിലേക്ക് പോകുക. ജലന്ധര്‍ ബിഷപ്പിനെതിരെ 2015 നവംബറില്‍ കര്‍ദിനാളിനോട്‌ പരാതി പറഞ്ഞതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് നിഷേധിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകളും ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, ജലന്ധര്‍ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ മൂന്ന് മുന്‍ കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

കൂടാതെ, പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം സേവനം അനുഷ്ഠിച്ച 18 കന്യാസ്ത്രീകളാണ് കോണ്‍വന്‍റ് വിട്ടുപോയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Trending News