Accident: പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു.ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 11:10 AM IST
  • എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു
  • സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു
  • ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി
Accident: പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു.പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയതായിരുന്നു സൈമൺ.
കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം.റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു.

സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു.ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പോത്തൻകോട് പോലീസ് കേസെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News