തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ (Saji Cheriyan) അറിയിച്ചു.
നിലവിലെ കോവിഡ് (Covid-19) സാഹചര്യം തീയേറ്റർ തുറക്കാൻ യാതൊരുതരത്തിലും അനുകൂലമല്ല. തീയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉടന്‍ ഇടപെടുമെന്നും സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു.
കോവിഡ് നേരിയ ശമനം കാണുന്ന സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുക. സിനിമാ മേഖല നോക്കിയാല്‍, ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കി. അടുത്ത ഘട്ടം സ്കൂളുകള്‍ തുറക്കുക എന്നതാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ശേഷം അടുത്ത ഘട്ടത്തിൽ തീയേറ്ററുകൾ തുറക്കാനും അനുമതി നൽകും, സജി ചെറിയാൻ പറഞ്ഞു.
രാജ്യത്ത് നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിനേഷനും ഊര്‍ജിതമായി നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നിരിയ്ക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
ഈ ശനിയാഴ്ച ചേരുന്ന പ്രതിവാര അവലോകനയോഗം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകൾ തുറക്കാനും അനുമതി നൽകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയര്‍ന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,570 പുതിയ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 17,681 കേസുകള്‍ കേരളത്തില്‍ നിന്നായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...