തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ അംഗങ്ങൾ. KHRWS എം.ഡി നിയമനവും ചട്ടം ലംഘിച്ചാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനെത്തുടർന്ന് സഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ബാനറുകളുമായി കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
ഇതിനിടെ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ കെ.കെ ശൈലജയ്ക്ക് കനത്ത തിരിച്ചടി. ക്രിമിനൽ പശ്ചാത്തലമുള്ളവർ എങ്ങനെ കമ്മീഷനിൽ വന്നു എന്നാണു ഹൈക്കോടതി ചോദിച്ചത്. മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആവില്ല എന്നും കോടതി സൂചിപ്പിച്ചു. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
സിംഗിൾ ബഞ്ച് പരാമർശങ്ങൾക്ക് സ്റ്റേ ഇല്ല എന്നും കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ശൈലജ ടീച്ചര്‍ രാജിവയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പുതിയ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും.