Periya Twin Murder case | സിപിഎമ്മിന് പങ്കില്ലെന്ന കെട്ടുകഥ പൊളിഞ്ഞെന്ന് വിഡി സതീശൻ

പെരിയ കൊലപാതകത്തിൽ CPM പങ്ക് വെളിപ്പെടാതിരിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയെന്നും സതീശൻ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 04:32 PM IST
  • സിപിഎമ്മിന്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും സതീശൻ ആരോപിച്ചു.
  • അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കേസിനായി കോടതിയില്‍ പോയതെന്നും വി ഡി സതീശൻ പറഞ്ഞു.
  • പാർട്ടിയുടെ പിന്തുണ കൊലയാളി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്.
Periya Twin Murder case | സിപിഎമ്മിന് പങ്കില്ലെന്ന കെട്ടുകഥ പൊളിഞ്ഞെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പെരിയ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെ പിന്തുണ കൊലയാളി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. പാർട്ടിയുടെ പങ്ക് വെളിപ്പെടാതിരിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയെന്നും സതീശൻ ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിന്റെ ആദ്യവസാനം നേതാക്കള്‍ക്ക് പങ്കുണ്ട്. സിപിഎമ്മിന്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കേസിനായി കോടതിയില്‍ പോയതെന്നും വി ഡി സതീശൻ പറഞ്ഞു.

Also Read: Periya Double Murder Case : പെരിയ കേസിൽ മുൻ സിപിഎം എംഎൽഎ കെവി കുഞ്ഞിരാമൻ പ്രതി 

അതേസമയം കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ (KV Kunjiraman) പ്രതി ചേർത്തിട്ടുണ്ട്. കേസിലെ 21ാം പ്രതിയാണ്, കാസർഗോഡ് ഉദ്ദമയിലെ സിപിഎം മുൻ എംഎൽഎ ആയിരുന്നു കെ.വി കുഞ്ഞിരാമൻ. പുതുതായി പത്ത് സിപിഎം പ്രവർത്തകരെ പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ട്. 

Also Read: Periya Twin Murder Case | പെരിയ ഇരട്ടക്കൊല കേസിൽ CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേരെ CBI അറസ്റ്റ് ചെയ്തു

കേസിൽ ഇന്നലെ അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്തു. കേന്ദ്ര  ഏജൻസിയായ സിബിഐയാണ് കേസിൽ അന്വേഷണം തുടർന്ന് വരുന്നത്. ഇന്ന് പ്രതി പട്ടികയിൽ ചേർത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News