പത്തനംതിട്ട : ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വമെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫാ. ഷൈജുവിന് ബിജെപി അംഗത്വം നൽകിയത്. വൈദികന് പുറമെ 47 കത്തോലിക്ക സഭയിൽ നിന്നുമുള്ള കുടുംബങ്ങളും ബിജെപിയിൽ ചേർന്നു. പത്തനംതിട്ടയിൽ എൻഡിഎ സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹസമംഗമം വേദിയിൽ വെച്ചാണ് വൈദികനും 47 ക്രിസ്ത്യൻ കുടുംബങ്ങളും ബിജെപി അംഗത്വം സ്വീകരിച്ചത്.
ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസും മറ്റ് പുരോഹിതന്മാരും പങ്കെടുത്തിരുന്നു. മാർ ക്ലിമീസായിരുന്നു ചടങ്ങിന് അനുഗ്രഹ പ്രഭാഷണം നൽകിയത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഫാ.ഷൈജു കുര്യന്‍ പറഞ്ഞു.
ALSO READ : നവകേരള സദസിന് ബോംബ് ഭീഷണി; കുഴി ബോംബ് വയ്ക്കുമെന്ന് കത്തിൽ
ക്രിസ്മസ് സ്നേഹസമംഗമത്തിനോട് അനുബന്ധിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നുയെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്. ഇന്ന് തൃശൂരിൽ വെച്ച് നടന്ന ചടങ്ങിയ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ബിജെപിയിൽ ചേർന്നിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്ന മനീഷ് മുരളിയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു അംഗത്വം നൽകിയത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.