തിരുവനന്തപുരം: പ്രത്യേക ഓഡിറ്റിൽ (Audit) നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് (Padmanabha Swamy temple trust) സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി (Supreme Court) നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യം. തങ്ങൾ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിൽ അല്ല എന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് (Trust) സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റ് ഉന്നയിച്ച ആവശ്യം സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിതിന്റെ (Justice UU Lalith) അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം പരിഗണിക്കുക.
ട്രസ്റ്റിന്റെയും ക്ഷേത്രത്തിന്റെയും 25 വർഷത്തെ വരവ് ചെലവുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്ന് 2020 ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഒരു സ്വകാര്യ കമ്പനിയെ ഓഡിറ്റിങ്ങിനായി ചുമതലപ്പെടുത്തിയിരുന്നു. വരവ് ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി
തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. 1965ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ആറു വര്‍ഷത്തിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് (Padmanabhaswamy temple) സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ (Trust) നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് (Audit) ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം നേരത്തെ സുപ്രീം കോടതിക്ക് (Supreme Court) നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...