പാലാ ജനവിധി: ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്

രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ 751 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.   

Last Updated : Sep 27, 2019, 10:38 AM IST
പാലാ ജനവിധി: ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്

കോട്ടയം: വോട്ടെണ്ണല്‍ ആരംഭിച്ച പാലായില്‍ ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. 

രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ 751 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് 162 വോട്ടിന്‍റെ ലീഡ്.  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് 12351 വോട്ടും ജോസ് ടോമിന് 11600 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് 2500 വോട്ടുകളുമാണ് ലഭിച്ചത്.

 176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 71.26 ആയിരുന്നു ഇത്തവണത്തെ പോളിംഗ് ശതമാനം.

Trending News