പാലക്കാട്: ആവേശം വാനോളം ഉയർത്തി പാലക്കാട് പരസ്യപ്രചരണം അവസാനിച്ചു. മൂന്ന് മുന്നണികളും വാശിയേറിയ പ്രചരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നടത്തിയത്. നാളെ നിശബ്ദപ്രചരണം. മറ്റന്നാൾ പാലക്കാട് ജനവിധി. വൈകിട്ട് നാല് മണിയോടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും റോഡ്ഷോ ആരംഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി പി സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേഷ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനായി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.
വൻ ജനാവലിയാണ് പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തിന് എത്തിയത്. ഒലവക്കോട് നിന്നാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിച്ചത്. നീല നിറത്തിലുള്ള ട്രോളി ബാഗുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിന് എത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന്റെ റോഡ് ഷോ ആരംഭിച്ചത്.
എംബി രാജേഷും ഡോ പി സരിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. മേലാമുറി ജങ്ഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിച്ചത്. ശോഭ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും സി കൃഷ്ണകുമാറിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു. ഡോ പി. സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതും സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഉൾപ്പെടെ നിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.