പന്തീരാങ്കാവ് കേസ്;എന്‍ഐഎയ്ക്കെതിരെ സിപിഎം

പന്തീരാങ്കാവ് കേസില്‍ എന്‍ഐഎ അന്വേഷണത്തെ വിമര്‍ശിച്ച് സിപിഎം.ഏകപക്ഷീയമായാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതെന്നാണ് സിപിഎം ആരോപിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് കേസ് എന്‍ഐഎ യെ എല്‍പ്പിച്ചതെന്നും സിപിഎം കുറ്റപെടുത്തുന്നു.

Last Updated : Dec 24, 2019, 09:42 PM IST
  • കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് കേസ് എന്‍ഐഎ യെ എല്‍പ്പിച്ചതെന്നും സിപിഎം കുറ്റപെടുത്തുന്നു.
  • ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
പന്തീരാങ്കാവ് കേസ്;എന്‍ഐഎയ്ക്കെതിരെ സിപിഎം

പന്തീരാങ്കാവ് കേസില്‍ എന്‍ഐഎ അന്വേഷണത്തെ വിമര്‍ശിച്ച് സിപിഎം.ഏകപക്ഷീയമായാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതെന്നാണ് സിപിഎം ആരോപിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് കേസ് എന്‍ഐഎ യെ എല്‍പ്പിച്ചതെന്നും സിപിഎം കുറ്റപെടുത്തുന്നു.

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും സിപിഎം പറയുന്നു.

കേരളാ പോലീസ് ചാര്‍ജ് ചെയ്ത കേസാണിതെന്നും അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ട് പോകവേ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്,സിപിഎം ചൂണ്ടിക്കാട്ടുന്നു. 

കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറെസ്റ്റിലായ പ്രതികളിലോരാളായ അലന്‍റെ അമ്മ രംഗത്ത് വന്നതിന് പിന്നാലെയാണ് സിപിഎം ന്‍റെ വിശദീകരണം.

Trending News