PC George Hate Speech : പി.സി ജോർജിന്റെ വർഗീയ പ്രസംഗം; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് പോലീസിൽ പരാതി നൽകി

Case Against PC George പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് നിരീക്ഷകനായ അൻവർഷാ പാലോട് ആണ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 09:35 PM IST
  • പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് നിരീക്ഷകനായ അൻവർഷാ പാലോട് ആണ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
  • ഫോർട്ട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ജോർജ് മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തുന്നത്.
  • മുസ്ലീങ്ങൾ നടത്തുന്ന ഹോട്ടലുകളിലെ പാനീയങ്ങളിൽ പ്രത്യേകം മരുന്ന് ചേർക്കുന്നുണ്ടെന്നും അത് വന്ധ്യീകരണത്തിന് ഇടയാക്കുന്നുയെന്നാണ് പിസി തന്റെ പ്രസംഗത്തിൽ പറഞ്ഞത്.
PC George Hate Speech : പി.സി ജോർജിന്റെ വർഗീയ പ്രസംഗം; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: മുസ്ലീം സമുദായത്തിനെതിരെ ഹിന്ദു മഹാ സമ്മേളനത്തിൽ മുൻ എംഎൽഎയും കേരള ജനപക്ഷ സെക്യുലർ പാർട്ടി ചെയർമാനുമായ പി സി ജോർജ് നടത്തിയ വർഗീയ പ്രസംഗത്തിനെതിരെ പോലീസിൽ പരാതി. പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് നിരീക്ഷകനായ അൻവർഷാ പാലോട് ആണ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

ഫോർട്ട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ജോർജ് മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തുന്നത്. മുസ്ലീങ്ങൾ നടത്തുന്ന ഹോട്ടലുകളിലെ പാനീയങ്ങളിൽ പ്രത്യേകം മരുന്ന് ചേർക്കുന്നുണ്ടെന്നും അത് വന്ധ്യീകരണത്തിന് ഇടയാക്കുന്നുയെന്നാണ് പിസി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. വന്ധ്യീകരണം നടത്തിയ ജനസംഖ്യ വർധിച്ച് മുംസ്ലീങ്ങൾ രാജ്യം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പിസി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ALSO READ : ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്‌കാരം; ഭാരതത്തെ ഹിന്ദു രാഷ്ടമായി പ്രഖാപിക്കണം: പി.സി.ജോര്‍ജ്

മുൻ എം.എൽ.എ കൂടിയായ പി.സി ജോർജ് മതസ്പർദ്ദ വളർത്തുന്ന രീതിയിലാണ് ഹിന്ദു മഹാ സമ്മേളനത്തിൽ പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു. IPC 153A,(വിദ്വേഷ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുക )IPC 153B (ദേശീയോദ്ഗ്രഥനത്തിന് വിഘാതമായ ആരോപണം), IPC 505 (പൊതു സമാധാനം തകർക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് അൻവർഷാ പരാതി നൽകിയിരിക്കുന്നത്.

പിസിയുടെ വിവാദ പ്രസംഗത്തിനെതിരായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. പിസി ജോർജ് പറഞ്ഞത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ പിസി മാപ്പ് പറണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News