മലപ്പുറം: കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ നാടാണ് മലപ്പുറം. കാല്‍പ്പന്തിന്റെ മറ്റൊരു ആഘോഷത്തിന് കൂടി മലപ്പുറം വേദിയാകുകയാണ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പെനാല്‍റ്റിയടിച്ച് ഗിന്നസ് റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ് മലപ്പുറം. ഇതിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുകയാണ്.
12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എഴ് മണിവരെയാണ് ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്. 2023 ജനുവരി 10, ചൊവ്വാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകും.
ALSO READ: Suryakumar Yadav: ശരവേഗത്തിൽ 1500 ടി-20 റൺസ്; പുതിയ റെക്കോഡിട്ട് സൂര്യകുമാർ യാദവ്
3500ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍എസ്എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്റെ ഭാഗമാകും. ഉദ്യമത്തിന്റെ അവസാന മണിക്കൂറുകളില്‍ സ്‌പോട് രജിസ്‌ട്രേഷനിലൂടെ പൊതുജനങ്ങള്‍ക്കും ഷൂട്ടൗട്ടില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഷൂട്ടൗട്ടിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴ് മുതല്‍ ഷൂട്ടൗട്ട് ആരംഭിക്കും. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ട് ടീമുകളും ഗ്യാലറിയില്‍ നാല് ടീമുകളും ഷൂട്ടൗട്ടിന് സജ്ജമായിരിക്കുന്ന രീതിയിലാണ് സംഘാടനം. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി പരമാവധി പെനാല്‍റ്റികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...