തിരുവനന്തപുരം: ലിറ്ററിന് കൂടിയത് 35 പൈസയാണെങ്കിലും 101 എന്ന സംഖ്യയിലാണ് സംസ്ഥാനത്തെ പെട്രോൾ വില എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒരു ലിറ്റർ പെട്രോൾ വാങ്ങിക്കാൻ 101 രൂപ കൊടുക്കണം. ആറ് മാസത്തിനിടെ ഇത് 58ാമത് തവണയാണ് പെട്രോൾ വില കൂടുന്നത് കഴിഞ്ഞ മാസം മാത്രം 17 തവണ പെട്രോൾ വില കൂടി.
ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിപ്പിച്ചിരുന്നു. അതേസമയം, പാചകവാതക വിലയും കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചു. ഇന്നലെയാണ് പാചക വാതകത്തിനും വില വർധിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 25.50 പൈസയാണ് വർധിപ്പിച്ചത്. നിലവിൽ ഗ്യാസിന് 841.50 പൈസയാണ് നിലവിലെ നിരക്ക്.
ആലപ്പുഴ-99.69
എറണാകുളം-99.38
ഇടുക്കി-99.74
കണ്ണൂർ-99.53
കാസർകോട്-100.19
കൊല്ലം-100.52
കോട്ടയം-99.79
കോഴിക്കോട്-99.76
മലപ്പുറം-99.79
പാലക്കാട്-100.35
പത്തനംതിട്ട-100.33
തിരുവനന്തപുരം-100.87
തൃശ്ശൂർ-98.55
വയനാട്-100.59
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA