SSLC Exam: എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിക്കിടെ ഫോണ്‍ പിടിച്ചെടുത്തു; അധ്യാപികയ്ക്കെതിരെ കർശന നടപടി

മൊബൈൽ ഫോൺ പരീക്ഷാ ഹാളിൽ കൊണ്ടുവന്ന് ഉപയോഗിക്കാൻ പാടില്ലെന്ന  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ നിർദ്ദേശം അവ​ഗണിച്ചു കൊണ്ട് ഹാളിൽ മൊബൈൽ ഫോൺ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 08:29 PM IST
  • മൊബൈൽ ഫോൺ പരീക്ഷാ ഹാളിൽ കൊണ്ടുവന്ന് ഉപയോഗിക്കാൻ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ നിർദ്ദേശം അവ​ഗണിച്ചു കൊണ്ട് ഹാളിൽ മൊബൈൽ ഫോൺ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കും.
  • മൂന്ന് വ്യത്യസ്ത സ്‌ക്വാഡുകൾ പരീക്ഷയുടെ അവസാന ദിവസമായ തിങ്കളാഴ്ചയും വിദ്യാഭ്യാസ ജില്ലയിൽ ഉടനീളം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
SSLC Exam: എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിക്കിടെ ഫോണ്‍ പിടിച്ചെടുത്തു; അധ്യാപികയ്ക്കെതിരെ കർശന നടപടി

തിരുവനന്തപുരം: എസ്എസ്എൽ സി പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായരുന്ന അധ്യാപികയിൽ നിന്നും ഫോൺ പിടിച്ചെടുത്തു. തൃശ്ശൂർ ജില്ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. തൃശ്ശൂർ ജില്ലയിലെ കാൽഡിയൻ സിലിയൻ എന്ന സ്കൂളിലാണ് സംഭവം. ഫോൺ പിടിച്ചെടുത്തതിന് പിന്നാലെ അധ്യാപികയെ പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കിയെന്ന് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. 

മൊബൈൽ ഫോൺ പരീക്ഷാ ഹാളിൽ കൊണ്ടുവന്ന് ഉപയോഗിക്കാൻ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ നിർദ്ദേശം അവ​ഗണിച്ചു കൊണ്ട് ഹാളിൽ മൊബൈൽ ഫോൺ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കും.  മൂന്ന് വ്യത്യസ്ത സ്‌ക്വാഡുകൾ പരീക്ഷയുടെ അവസാന ദിവസമായ  തിങ്കളാഴ്ചയും വിദ്യാഭ്യാസ ജില്ലയിൽ ഉടനീളം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ALSO READ: 39 ഡി​ഗ്രി സെൽഷ്യസ് ചൂടിലേക്ക്; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

പരീക്ഷയുടെ അവസാന ദിനത്തിലെ കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ വേണ്ട മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ സ്കൂളിലെ സാമ​ഗ്രികൾ തല്ലി പൊളിക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുക‌, പടക്കം പൊട്ടിക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രവണതകൾ ഈ വർഷം ഉണ്ടാവുകയാണെങ്കിൽ അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News