പിണറായി വിജയന്‍ മന്ത്രിസഭ 25ന് സത്യപ്രതിജ്ഞ ചെയ്യും;സിപിഐഎമ്മിന് 13 മന്ത്രിമാര്‍, സിപിഐക്ക് 4 മന്ത്രിമാര്‍

Last Updated : May 21, 2016, 10:29 AM IST
പിണറായി വിജയന്‍ മന്ത്രിസഭ 25ന് സത്യപ്രതിജ്ഞ ചെയ്യും;സിപിഐഎമ്മിന് 13 മന്ത്രിമാര്‍, സിപിഐക്ക് 4 മന്ത്രിമാര്‍

പിണറായി വിജയന്‍ മന്ത്രിസഭ  25ന് സത്യപ്രതിജ്ഞ ചെയ്യും.സിപിഐഎമ്മിന് 13 മന്ത്രിമാരും‍, സിപിഐക്ക് നാല് മന്ത്രിമാരും‍.മറ്റു ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതമെന്ന് മുന്നണിയില്‍ ധാരണയായി. മുന്നണിക്ക് പുറത്തുള്ളവരെ മന്ത്രിമാരാക്കേണ്ട എന്നാണ് തീരുമാനം.കഴിഞ്ഞ നിയമസഭയില്‍ സിപിഐഎമ്മിന് 10 മന്ത്രിമാരും, സിപിഐക്ക് 4 മന്ത്രിമാരും ഉണ്ടായിരുന്നു. ഈ പ്രാവശ്യം സീറ്റുകളുടെ ഭൂരിപക്ഷം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പങ്കിട്ടെടുത്ത സാഹചര്യത്തില്‍ ഇതില്‍ വര്‍ധനയുണ്ടായേക്കും. അതേസമയം സിപിഐ 5 മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത് എന്നാണ് സൂചന.

സിപിഐഎമ്മില്‍ നിന്ന് .പി. ജയരാജന്‍, തോമസ് ഐസക്, എ.കെ. ബാലന്‍, കെ.കെ.ശൈലജ എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ചു. എന്നാല്‍ കടകംപള്ളിസുരേന്ദ്രന്‍, വികെസി മമ്മദ് കോയ, ടി.പി രാമകൃഷ്ണന്‍, സുരേഷ് കുറുപ്പ്, സി.എന്‍.രവീന്ദ്രനാഥ്, എം.എം.മണി, ജി.സുധാകരന്‍, ഐഷാ പോറ്റി, ജെ.മെഴ്‌സിക്കുട്ടിയമ്മ എന്നിവരെ കൂടി ഉള്‍പെടുത്താന്‍ സാധ്യതയുണ്ട്. മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുമുന്നണിയിലെ കക്ഷികള്‍ യോഗം ചേരുന്നുണ്ട്. അതില്‍ നിന്ന് സര്‍ക്കാരിന്‍റെ ഏകദേശം ചിത്രം വ്യക്തമാകും.

അതേസമയം വെള്ളിയാഴ്ച്ച രാവിലെ നടന്ന സിപിഎം സംസ്ഥാനസമിതിയോഗത്തില്‍  വി.എസിനെ 1 വര്‍ഷത്തേക്ക് മുഖ്യമന്ത്രിയാക്കാനുള്ള സംസ്ഥാനസമിതി അംഗം പീരപ്പന്‍കോട് മുരളിയുടെ ആവശ്യം  വി.എസ് അനുഭാവിയായ എസ്.ശര്‍മ,  സീതാറാം യെച്ചൂരിയുടെ നിര്‍ദേശം അനുസരിക്കണമെന്ന് പറഞ്ഞതോടെ  കൂടുതല്‍ ചര്‍ച്ചകള്‍ ഈ കാര്യത്തില്‍ നടന്നില്ല. 

 

Trending News