Pink police | പിങ്ക് പോലീസിന്റെ പരസ്യവിചാരണ; ബാലനീതി നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച് ബാലാവകാശ കമ്മീഷൻ

 ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 06:25 PM IST
  • പിങ്ക് പോലീസ് ഉദ്യോ​ഗസ്ഥയുടെ പെരുമാറ്റം മൂലം വലിയ മാനസിക ആഘാതമാണ് പെൺകുട്ടിക്ക് ഉണ്ടായിരിക്കുന്നത്
  • ഇത് മാറ്റാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു
  • നടപടിക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകണമെന്നും ചെയർമാൻ കെവി മനോജ് കുമാർ ഉത്തരവിട്ടു
  • ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാൻ ഒരു പോലീസ് ഉദ്യോ​ഗസ്ഥ ശ്രമിച്ചത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി
Pink police | പിങ്ക് പോലീസിന്റെ പരസ്യവിചാരണ; ബാലനീതി നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ (Attingal pink police issue) മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ (Public trial) ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്ന് ബാലവകാശ കമ്മീഷൻ. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡിജിപിക്ക് (DGP) നിർദ്ദേശം നൽകി.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്ക്കരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പിങ്ക് പൊലീസിന്റെ വാഹനത്തിൽ നിന്നും രജിതയുടെ ഫോൺ മോഷ്ടിച്ചതായി ആരോപിച്ചാണ് പിതാവിനെയും മകളെയും അരമണിക്കൂറോളം നേരം റോഡിൽ തടഞ്ഞുനിർത്തി വിചാരണ ചെയ്തത്. മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാ​ഗിൽ നിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെയും പിതാവിനെയും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ALSO READ: Attingal Pink Police Issue | ഉദ്യോ​ഗസ്ഥക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി

തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പോലീസ് ഉദ്യോഗസ്ഥ  രജിത പരസ്യമായി റോഡിൽ നിർത്തി ചോദ്യം ചെയ്തത്.  പോലീസ് വാഹനത്തിൽ വച്ചിരുന്ന രജിതയുടെ ബാ​ഗിൽ നിന്ന് മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ച് മകൾക്ക് കൈമാറിയെന്നാണ് രജിത ആരോപിച്ചത്.

പിങ്ക് പോലീസ് ഉദ്യോ​ഗസ്ഥയുടെ പെരുമാറ്റം മൂലം വലിയ മാനസിക ആഘാതമാണ് പെൺകുട്ടിക്ക് ഉണ്ടായിരിക്കുന്നത്. ഇത് മാറ്റാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകണമെന്നും ചെയർമാൻ കെവി മനോജ് കുമാർ ഉത്തരവിട്ടു.

ALSO READ: Pink Police പരസ്യ വിചാരണ; പൊലീസുകാരിക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരൻ, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാൻ ഒരു പോലീസ് ഉദ്യോ​ഗസ്ഥ ശ്രമിച്ചത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ​ഗുരുതരമായ കുറ്റം ചെയ്തിട്ടും പോലീസ് ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. പോലീസ് സേനയിൽ സ്ഥലം മാറ്റം ഒരു സ്വാഭാവിക നടപടി മാത്രമാണ്. എന്നാൽ ഈ സംഭവത്തിൽ അത് പോരെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News