Plus one admission 2022: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ആദ്യ അലോട്ട്മെന്റ് ഓ​ഗസ്റ്റ് മൂന്നിന്

Plus one trial allotment: ഇന്നലെ (ജൂലൈ 28) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 11:11 AM IST
  • www.admission.dge.kerala.gov.in, hscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
  • ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം.
  • ഓ​ഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.
Plus one admission 2022: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ആദ്യ അലോട്ട്മെന്റ് ഓ​ഗസ്റ്റ് മൂന്നിന്

Plus one trial allotment 2022തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in, hscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം. ഓ​ഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. 

ഇന്നലെ (ജൂലൈ 28) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്ലസ് വൺ ക്ലാസുകൾ ഓ​ഗസ്റ്റ് 22ന് തന്നെ തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിബിഎസ്ഇ, ഐ സി എസ് സി പത്താം ക്ലാസ് ഫലം വരാൻ വൈകിയതാണ് പ്ലസ് വൺ പ്രവേശന നടപടികൾ വൈകാൻ കാരണമായത്. 

Also Read: പട്ടികജാതി,പട്ടികവർഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിൽ ഗുരുതര വീഴ്ച; കണക്കുകൾ പുറത്ത്

 

അതേസമയം സ്കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ തിയതി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ഓണപ്പരീക്ഷ നടക്കുക. സെപ്റ്റംബർ 3 മുതൽ 11 വരെ ഓണം അവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂളുകൾ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 

തിയതിയിൽ മാറ്റം; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

തിരുവനന്തപുരം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങുന്നതിനുള്ള തിയതിൽ മാറ്റം. ഓ​ഗസ്റ്റ് അഞ്ച് മുതൽ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് തുടങ്ങാം. നേരത്തെ ഓ​ഗസ്റ്റ് ഒന്നാം തിയതി മുതൽ രജിസ്ട്രേഷൻ നടത്താം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റി രജിസ്റ്റർ ചെയ്യാനുള്ള സമയം ഓ​ഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ മൂന്ന് വരെയാക്കി. രജിസ്റ്റർ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം.

ചില സാങ്കേതിക കാരണങ്ങളാലാണ് ഓ​ഗസ്റ്റ് ഒന്നിൽ നിന്ന് രജിസ്ട്രേഷൻ ഓ​ഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയതെന്ന് തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ  ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബർ 15 മുതൽ നവംബർ 30 വരെയാണ് നടക്കുക. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.

പത്താം ക്ലാസ് പാസായവർക്കാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ അവസരം. അതേസമയം അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവരുടെ പ്രായപരിധി, വിദ്യാഭ്യാസ യോ​ഗ്യത, മറ്റ് മാനദണ്ഡങ്ങൾ തുടങ്ങിയവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ ഇമെയിലിൽ ലഭിക്കുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News