പട്ടികജാതി,പട്ടികവർഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിൽ ഗുരുതര വീഴ്ച; കണക്കുകൾ പുറത്ത്

2019-ൽ ഏഴ് പേരുടെ നിയമനവും 2021ൽ മുപ്പത് പേരുടെ നിയമനവുമാണ് ഇപ്രകാരം നടന്നത്

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 08:36 PM IST
  • നിയമനത്തിൽ ഗുരുതര വീഴ്ച എന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്
  • ലാറ്ററൽ എൻട്രി വഴി 37 പേർക്കാണ് നിയമനം
  • മറുപടി നൽകാതെ കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി
പട്ടികജാതി,പട്ടികവർഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിൽ ഗുരുതര വീഴ്ച;  കണക്കുകൾ പുറത്ത്

പട്ടികജാതി,പട്ടികവർഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിൽ ഗുരുതര വീഴ്ച എന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. നിലവിലുണ്ടായിരുന്ന നിയമന രീതിയിലൂടെയല്ലാതെ ലാറ്ററൽ എൻട്രി വഴി 37 പേർക്കാണ് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത പദവികളിൽ ജോലി നൽകിയത്. 

2019-ൽ ഏഴ് പേരുടെ നിയമനവും 2021ൽ മുപ്പത് പേരുടെ നിയമനവുമാണ് ഇപ്രകാരം നടന്നത്. യോഗ്യരായ SC, ST, OBC വിഭാഗങ്ങളിൽ പെടുന്നവരെയും മറ്റുള്ളവർക്കൊപ്പമാണ് പരിഗണിക്കുന്നത്. ഒരു പദവിയിലേക്ക് മാത്രമുള്ള നിയമനത്തിൽ സംവരണ തത്ത്വങ്ങൾ പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള ഈ നിയമനങ്ങളിലും ഓരോ തസ്തികയിലേക്കുള്ള നിയമനമാണെന്ന വാദമുയർത്തി സംവരണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. 

എന്ന് മാത്രമല്ല ഇപ്രകാരം നിയമനം ലഭിച്ചവരുടെ ജാതി തിരിച്ചുള്ള വിശദാംശങ്ങൾ നൽകണമെന്ന ആവശ്യത്തിന് പോലും കൃത്യമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ.ജിതേന്ദർ സിംഗാണ് മറുപടി നൽകിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News