കേരളം ലഭിച്ചതിലും കൂടുതൽ വാക്സിൻ ഉപയോഗിച്ചു, സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ട്വിറ്ററിൽ അക്കൗണ്ടിൽ കേരളത്തിന്റെ വാക്സിൻ ഉപഭോഗത്തിന്റെത കണക്ക് വെളിപ്പെടുത്തി കൊണ്ടുള്ള ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി കേരളത്തെ അനുമോദിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 5, 2021, 06:24 PM IST
  • കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ 73,38,806 ഡോസാണ് ലഭിച്ചത്.
  • കേരളം ലഭിച്ച ഡോസിനെക്കാൾ കൃത്യമായി ഓരോ വയലുകളും ഉപയോഗിച്ച് ലഭിച്ച സോസിനെക്കാൾ കൂടുതൽ വാകിസൻ വിതരണം ചെയ്യാൻ സാധിച്ചു എന്നാണ് പിണറായി വിജയൻ തന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നത്.
  • കേരളം കേന്ദ്രത്തിൽ നിന്ന് ലഭിച്ച് വ്കാസിന്റെ കണക്ക് പ്രകാരം 74,26,164 കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
  • അതേസമയം കേരളത്തിന് കേന്ദ്ര സർക്കാർ നാല് ലക്ഷം കൊവിഷീൽഡ് വാക്സിനുകൾ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു
കേരളം ലഭിച്ചതിലും കൂടുതൽ വാക്സിൻ ഉപയോഗിച്ചു, സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

New Delhi :കേരളത്തിന്റെ കൃത്യതയോടുള്ള വാക്സിൻ (COVID Vaccine) ഉപയോഗത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). കേരളത്തിന്റെ മാതൃകയിൽ വാക്സിൻ ഉപഭോഗം കോവിഡ് 19 എതിരെയുള്ള രാജ്യത്തിന്റെ പ്രതിരോധത്തിന് ശക്തി പകരുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ട്വിറ്ററിൽ അക്കൗണ്ടിൽ കേരളത്തിന്റെ വാക്സിൻ ഉപഭോഗത്തിന്റെത കണക്ക് വെളിപ്പെടുത്തി കൊണ്ടുള്ള ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി കേരളത്തെ അനുമോദിച്ചത്.

ALSO READ : Covid19: രോഗം സ്ഥിരീകരിച്ചവർക്ക് വീണ്ടും ആർ.ടി.പി.സി.ആർ വേണ്ട, ആശുപത്രി വിടുമ്പോഴും ടെസ്റ്റ് നിർബന്ധമില്ല

കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ 73,38,806 ഡോസാണ് ലഭിച്ചത്. കേരളം ലഭിച്ച ഡോസിനെക്കാൾ കൃത്യമായി ഓരോ വയലുകളും ഉപയോഗിച്ച് ലഭിച്ച സോസിനെക്കാൾ കൂടുതൽ വാകിസൻ വിതരണം ചെയ്യാൻ സാധിച്ചു എന്നാണ് പിണറായി വിജയൻ തന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നത്. കേരളം കേന്ദ്രത്തിൽ നിന്ന് ലഭിച്ച് വ്കാസിന്റെ കണക്ക് പ്രകാരം 74,26,164 കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്. 

ALSO READ : Covid രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് High Court

അതേസമയം കേരളത്തിന് കേന്ദ്ര സർക്കാർ നാല് ലക്ഷം കൊവിഷീൽഡ് വാക്സിനുകൾ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അവ ഇന്ന് മുതൽ എറണാകുളത്തെയും കോഴിക്കോട് മേകലകളിലെയും വാക്സിൻ ക്ഷാമം നേരിടുന്ന ഇടങ്ങളിലേക്കെത്തിക്കും.

ALSO READ : Oxygen കിട്ടാതെ വീണ്ടും രോ​ഗികൾ മരിച്ചു; തമിഴ്നാട്ടിൽ മരിച്ചത് 11 പേർ 

നേരത്തെ 75,000 കോവാക്സിന് ഡോസുകൾ കേരളത്തിൽ എത്തിയിരുന്നു. ഇവയെല്ലാം എത്തുന്നതിന് മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നത് രണ്ട് ലക്ഷം കോവിഡ് വാക്സിൻ ഡോസുകളായിരുന്നു. ഇന്നലത്തെ വാക്സിനേഷനും കൂടി പൂർത്തികരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്നാണ് വാക്സിനുകൾ കേന്ദ്രം എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News