ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ്‌ നേതാവിനെതിരെ കേസ്

ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

Last Updated : Jan 30, 2019, 09:16 AM IST
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ്‌ നേതാവിനെതിരെ കേസ്

വയനാട്: ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ.എം ജോര്‍ജിന് എതിരെയാണ് പതിനേഴുകാരി പരാതി നല്‍കിയിരിക്കുന്നത്. 

ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്തും. 

മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. 

ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പുറത്ത് പറഞ്ഞത്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സുല്‍ത്താന്‍ ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്.  പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.

More Stories

Trending News