കൊല്ലം: 70 ഗ്രാം എംഡിഎംഎയുമായി യുവദന്തഡോക്ടർ പോലീസ് പിടിയിൽ. കൊല്ലം കൊട്ടിയം ജംഗ്ഷന് സമീപത്ത് നിന്ന് പുലർച്ചെയാണ് കോഴിക്കോട് പാനൂർ സ്വദേശി നൗഫലിനെ ഡാൻസാഫ് ടീം പിടികൂടിയത്. നൗഫൽ കൊട്ടിയത്തെ സ്വകാര്യ ദന്തൽ കോളേജിൽ പഠിക്കുന്ന വിദ്യാർഥിയാണ്.
കോളേജിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ട് വന്നതാണ് എന്ന് ഇയാൾ സമ്മതിച്ചു. കുറച്ചു നാളുകളായി പോലീസ് ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം നൗഫലിനെ പിടികൂടുകയായിരുന്നു. തുടർന്ന് കൊട്ടിയം പോലീസ് സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചാത്തന്നൂർ എസിപി ബി. ഗോപകുമാർ, കൊട്ടിയം എസ്എച്ച്ഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.
ALSO READ: ആലപ്പുഴയിൽ പരിശോധന; മെത്തഫിറ്റമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
സെപ്റ്റിക് മാലിന്യം തള്ളിയ വാഹനവും ഡ്രൈവറേയും പോലീസ് പിടികൂടി
പത്തനാപുരം: പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലടയാറിനു കുറുകെയുള്ള ഇടക്കടവ് പാലത്തിൽ സെപ്റ്റിക് മാലിന്യം തള്ളിയ വാഹനവും ഡ്രൈവറേയും പത്തനാപുരം പോലീസ് പിടികൂടി. കഴിഞ്ഞ ഒരാഴ്ചക്കു മുമ്പാണ് പാലത്തിൽ മാലിന്യം തള്ളിയത്. തുടർന്ന് സ്കൂൾ കുട്ടികൾക്കും ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രികരുടെ മേൽ മാലിന്യം തെറിച്ചതിനെത്തുടർന്ന് പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. അശോകനും പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി രമാദേവിയും പ്രശ്നത്തിന് പരിഹാരമായി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. തുടർന്ന് MLA യുടെ നിർദ്ദേശ പ്രകാരം സിസിടിവികളുടെ ദ്യശ്യങ്ങൾ നോക്കി അന്വേഷണം നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര ഇഞ്ചക്കാടിന് സമീപത്ത് വെച്ച് വാഹനം പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ ജയ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ഡ്രൈവറും വാഹന ഉടമയുമായ ചുനക്കര തറയിൽ പടിഞ്ഞാറ്റതിൽ അജിത്ത് സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.