തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായി അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് അനിലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലിസ് കേസെടുത്തത്. തുടർ നടപടികൾക്കായി കായംകുളം പോലീസ് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അനിലിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഇവിടെ വെച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും.
Also Read: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
കോവിഡ് ബാധയെ തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു അദ്ദേഹത്തിനെ രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ അവിടേയും ശരിയാകാത്തതിനാലാണ് തിരുവനന്തപുരത്തെ (Thiruvananthapuram) കിംസിലേക്ക് മാറ്റിയത്. അതേസമയം രക്തം ഛർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ട കിംസിലെ ഡോക്ടർമാരാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം കൃത്യമായി കണ്ടെത്തുന്നാണ് നല്ലതെന്ന് ബന്ധുക്കളോട് നിർദേശിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിലവിൽ ഡോക്ടർമാരുടെ നിഗമനം.ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്.
Also Read:അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് Pinarayi Vijayan
ആശുപത്രിയിലേക്കുള്ള യാത്രയിൽ പോലും അനിൽ ബോധവാനായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. കായംകുളം(kayamkulam) പോലിസ് കിംസിൽഎത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും. നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ തന്നെ അനിലിന്റെ മൃതദേഹം സംസ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കിയിരുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം നേടിയിട്ടുണ്ട് 37 ഒാളം സിനിമ(Malayalam Cinema)കൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy