ഇറിഗേഷൻ ടൂറിസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റാണ് പദ്ധതി നിർവഹണം നടത്തിയത് 

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 04:30 PM IST
  • ഇറിഗേഷൻ ടുറിസത്തിന് വളരെയേറെ സാധ്യത
  • എൻ.ഒ.സി. നിരസിച്ച വാട്ടർ അതോറിറ്റി നടപടി പുനഃപരിശോധിക്കും
  • മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റാണ് പദ്ധതി നിർവഹണം നടത്തിയത്
ഇറിഗേഷൻ ടൂറിസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

കേരളത്തിൽ ഇറിഗേഷൻ ടുറിസത്തിന് വളരെയേറെ സാധ്യതയുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 29.70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വട്ടിയൂർക്കാവ് ചേമ്പ്രക്കുളം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവടിയാർ പൈപ്പ് ലൈൻ റോഡ് നവീകരണത്തിന് എൻ.ഒ.സി. നിരസിച്ച വാട്ടർ അതോറിറ്റി നടപടി പുനഃപരിശോധിക്കുമെന്നും പൈപ്പ് ലൈൻ റോഡിൽ സൈക്കിൾ ട്രാക്ക് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു . 

മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റാണ് പദ്ധതി നിർവഹണം നടത്തിയത് .ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, തിരുവനന്തപുരം നഗരസഭ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, കൗൺസിലർ ഐ.എം. പാർവതി, സംഘാടക സമിതി ചെയർമാൻ അനിൽ കുമാർ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News