തിരുവനന്തപുരം : സംസ്ഥാനത്ത് 2020തിൽ കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന് ലോകായുക്തയുടെ കണ്ടെത്തിലിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. ആരോഗ്യ വകപ്പ് സെക്രട്ടറി രാജൻ കോബ്രഗഡെ തുടങ്ങിയവർ സമർപ്പിച്ച ഹർജയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ
ഒക്ടോബറിലാണ് മഹിള കോൺഗ്രസ് നേതാവായ വീണ എസ് നായരുടെ പരാതിയിന്മേൽ ശൈലജയ്ക്കും ആരോഗ്യ വകുപ്പിന് മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത നോട്ടീസ് അയച്ചത്. കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയെന്ന പരാതിയിന്മേലാണ് ലോകായുക്തയുടെ ഇടപെടൽ. പിപിഇ കിറ്റിന് പുറമെ കൈയുറ, ഇൻഫ്രാറെഡ് തെർമോമീറ്റർ തുടങ്ങിയ സാധനങ്ങൾ വാങ്ങിയതിലും അഴിമിതയുണ്ടെന്നാണ് ആരോപണം.
ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ.ശൈലജയായിരുന്നു കിറ്റുകൾ വാങ്ങാനുള്ള ചുമതലയുണ്ടായിരുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോകായുക്ത വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാൻ നോട്ടീസ് നൽകി. തുടർന്നാണ് സംസ്ഥാന സർക്കാർ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിക്കാൻ മുഖ്യമന്ത്രിയുടെ സമ്മതമുണ്ടായിരുന്നുയെന്ന് ശൈലജ നേരത്തെ ഒരു പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. 500 രൂപ വിലയുള്ള കിറ്റാണ് അന്ന് ആരോഗ്യ വകുപ്പ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയതെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ,
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...