രാജ്യത്തെ വികസന പാതയിലേക്ക് കൈ പിടിച്ച് നടത്താൻ മോദി സർക്കാർ ശ്രമിക്കുമ്പോൾ പിണറായി സർക്കാർ കേരളത്തിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.