ഡെങ്കിപ്പനി, എച്ച്1 എൻ 1, എലിപ്പനി ബാധിതരുടെ നിരക്ക് വർദ്ധിക്കുന്നു! ജാ​ഗ്രത നിർദ്ദേശങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻകഴിക്കണം.

Written by - Zee Malayalam News Desk | Last Updated : Jul 1, 2024, 06:00 PM IST
  • എച്ച്1 എൻ1: ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം
  • എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.
ഡെങ്കിപ്പനി, എച്ച്1 എൻ 1, എലിപ്പനി ബാധിതരുടെ നിരക്ക് വർദ്ധിക്കുന്നു! ജാ​ഗ്രത നിർദ്ദേശങ്ങൾ

തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് കാലവർഷ കനക്കുമ്പോൾ മഴക്കാല രോ​ഗങ്ങളും പടർന്നു പിടിയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ വീടും പരിസരവും എല്ലാം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. 

പനി ലക്ഷണങ്ങൾ

ഡെങ്കിപ്പനി: കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന

എലിപ്പനി: പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻകഴിക്കണം.

ALSO READ: ഇന്നത്തെ ഭാ​ഗ്യവാൻ ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എച്ച്1 എൻ1: ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം

എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ പൂർണ്ണ വിശ്രമത്തിൽ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോൾ മാസ്‌ക് ഉപയോഗിക്കുക.

രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ചെയ്ത് സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സിക്കണം. വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിദ്യാലയങ്ങളിൽ അയക്കരുതെന്നും അറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News