കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നു; മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ബലിതർപ്പണത്തിന് എത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കും

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 11:25 AM IST
  • കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ
  • മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
  • വാവുബലി ഇത്തവണ മികച്ച രീതിയിൽ നടത്താനാണ് തീരുമാനം
കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നു; മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലത്ത് ബലിതർപ്പണത്തിന് വേണ്ട നടപടിക്രമങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സബ് കളക്ടർ, നഗരസഭ മേയർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലി ഇത്തവണ മികച്ച രീതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കും.

ഇത്തവണ ശംഖുമുഖത്ത് ബലിതർപ്പണം ഇല്ല എന്നതിനാൽ കൂടുതൽ വിശ്വാസികളെ ക്ഷേത്രസന്നിധിയിലേക്ക് പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. തെരുവ് വിളക്കുകൾ എല്ലാം കൃത്യമായി കത്തിക്കാനും എത്തുന്നവർക്ക് കുളിക്കുവാനുള്ള സൗകര്യവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പൂജാ കർമ്മങ്ങൾക്കും മറ്റുമുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂറിൽ 3000 ആളുകൾക്ക് ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

 

Trending News