മുഖ്യമന്ത്രിക്കെതിരായ പ്രോസിക്യൂഷൻ നടപടി ഗവർണറുടെ പരിഗണനയിൽ

മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകണമോ എന്ന് തീരുമാനിക്കേണ്ടത് ഗവർണറാണ്

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 06:38 PM IST
  • ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനം
  • കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപച്ചിരിക്കുന്നത്
  • പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി തുടർവാദത്തിനായി ഈ മാസം 29 ലേക്ക് മാറ്റി
മുഖ്യമന്ത്രിക്കെതിരായ  പ്രോസിക്യൂഷൻ നടപടി ഗവർണറുടെ പരിഗണനയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള പരാതി പരിഗണിക്കുന്നത് ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകിയാൽ മാത്രം.ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനം.

 തന്റെ കർമ്മമണ്ഡലമായ കണ്ണൂർ ജില്ലയിലെ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തുകളും  ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു.

 മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണെന്നും മുഖ്യമന്ത്രിക്കെതിരെ പോലിസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെ ന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപച്ചിരിക്കുന്നത്.  പരാതിയിൽ  പ്രാഥമിക വാദം കേട്ട കോടതി തുടർവാദത്തിനായി ഈ മാസം 29 ലേക്ക് മാറ്റി. പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാ ട്ടിയപ്പോൾ, അനുമതിക്ക് ഇന്ന് തന്നെ ഗവർണ്ണറുടെ ഓഫീസിനെ സമീപിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് കേസ് പരിഗണിച്ചത്

മുഖ്യമന്ത്രിക്കെതിരായുള്ള പ്രോസിക്യൂഷൻ  അനുമതിയ്ക്കുള്ള അപേക്ഷ ജ്യോതികുമാർ ഗവർണറുടെ ഓഫീസിൽ സമർപ്പിക്കുകയും ചെയ്തു. പ്രോസീക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ മുഖ്യമന്ത്രിക്കെതിരായുള്ള പരാതിയിൽ കോടതിക്ക് തുടർനടപടി സ്വീകരിക്കാ നാവൂ.

മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകണമോ എന്ന് തീരുമാനിക്കേണ്ടത് ഗവർണറാണ്. ഗവർണർ ഒക്ടോബർ 3 ന് മടങ്ങി എത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
അഴിമതി നിരോധന നിയമപ്രകാരം അനുമതി നൽകുന്നതിന് മുൻപ് കുറ്റാരോപിതന്റെ വിശദീകരണം കേട്ട ശേഷം മാത്രമാണ്  അന്തിമ തീരുമാനമെടുക്കേണ്ടത്.

 ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി പുനർനിയമനം നൽകണമെന്ന്  വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക്  കത്ത് നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  ലോകായുക്തയിൽ നേരത്തെ ഹർജി ഫയൽ ചെയ്തിരുന്നുവെങ്കിലും പ്രോ ചാൻസലർ എന്ന പദവി ഉപയോഗിച്ചാണ്  ചാൻസലർ കൂടിയായ ഗവർണർക്ക് കത്തെഴുതിയതെന്ന വാദം സ്വീകരിച്ച്  പരാതി  തള്ളുകയായിരുന്നു. എന്നാൽ സർവ്വകലാശാലാ വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ നിയമപരമായി ഒരവകാശവുമില്ലാതിരിക്കെ വിസി നിയമനത്തിനുള്ള അദ്ദേഹത്തിന്റെ ശുപാർശ സ്വജനപക്ഷപാത മാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News