Train timing changes: ട്രെയിനുകളുടെ സമയപരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം

ചില സ്റ്റേഷനുകളിൽ  ഒരുപാട് നേരത്തെ  പുറപ്പെട്ടും ചില സ്റ്റേഷനുകളിൽ  പിടിച്ചിട്ടും റെയിൽവേ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം.

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 06:52 PM IST
  • പല ട്രെയിനുകളുടെയും പ്രധാന സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്
  • അഞ്ച് മിനിറ്റ് മുതൽ അരമണിക്കൂർ വരെ ചില സ്റ്റേഷനിൽ ട്രെയിൻ നേരത്തെ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്
  • സ്ഥിരയാത്രക്കാരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്ന നിലപാടുകളാണ് റെയിൽവേ തുടർച്ചയായി സ്വീകരിച്ചുവരുന്നത്
  • ഇത്തവണത്തെ ട്രെയിൻ സമയ പരിഷ്കരണത്തിലെ അപാകത വ്യക്തമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടന ആരോപിച്ചു
Train timing changes: ട്രെയിനുകളുടെ സമയപരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: റെയിൽവേ (Railway) നടപ്പാക്കിയ പുതിയ സമയപരിഷ്കരണം യാത്രക്കാരുടെ സൗകര്യം പരിഗണിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം. ഇത്തരത്തിൽ ഒരു സമയമാറ്റം കൊണ്ട് യാത്രക്കാർക്കോ (Passengers) റെയിൽവേയ്ക്കോ യാതൊരു ലാഭവും ഉണ്ടാകുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു.

പല ട്രെയിനുകളുടെയും പ്രധാന സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് മിനിറ്റ് മുതൽ അരമണിക്കൂർ വരെ ചില സ്റ്റേഷനിൽ ട്രെയിൻ നേരത്തെ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ട്രെയിൻ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ സമയത്തിലും അവസാനിക്കുന്ന സ്റ്റേഷനിലെ സമയത്തിലും മാറ്റം വരുത്താതെ ചില സ്റ്റേഷനുകളിൽ  ഒരുപാട് നേരത്തെ  പുറപ്പെട്ടും ചില സ്റ്റേഷനുകളിൽ  പിടിച്ചിട്ടും റെയിൽവേ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം.

ALSO READ: Railway Rules For Mask: ഈ സുപ്രധാന നിയമങ്ങൾ റെയിൽവേ 6 മാസത്തേക്ക് നീട്ടി, അറിയുക അല്ലെങ്കിൽ പിഴ ഈടാക്കും

സ്ഥിരയാത്രക്കാരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്ന നിലപാടുകളാണ് റെയിൽവേ തുടർച്ചയായി സ്വീകരിച്ചുവരുന്നത്. കോട്ടയത്ത്‌ നിന്ന് കൊല്ലം ഭാഗത്തേക്ക് വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ ഒരു ട്രെയിൻ എന്നത്  യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്‌. മടക്കയാത്രയ്ക്ക് ട്രെയിൻ ഇല്ലാതിരുന്ന കോട്ടയം ഭാഗത്തെ യാത്രക്കാർ ആശ്രയിച്ചിരുന്ന ശബരി, പരശുറാം എക്സ്പ്രസ്സുകളുടെ സമയം യഥാക്രമം ഒരുമണിക്കൂറും അരമണിക്കൂറും നേരത്തെ ആക്കിയതോടെ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല  തുടങ്ങിയ ഭാഗത്തു നിന്നുള്ള സ്ഥിരയാത്രക്കാർക്കാർക്ക് പോലും നിലവിലെ സമയം അനുകൂലമല്ല.

കേരള എക്സ്പ്രസ്സ്‌ എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെടുന്ന രീതിയിലാണ് ഇപ്പോൾ സമയം ക്രമീകരിച്ചിരിക്കുന്നത്. തന്മൂലം കേരള എക്സ്പ്രസ്സ്‌ കടന്നുപോകാനായി വേണാട് കാത്തുകിടക്കുന്നത് സ്ഥിരം സംഭവമാണ്. കേരളയുടെ സമയം നാല് മണിയായോ 4.30 ആയോ മാറ്റിയാൽ വേണാടിന്റെ സമയത്തെ ബാധിക്കുകയില്ല. കോട്ടയം ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുകയും ചെയ്യും.

ALSO READ: IRCTC, Indian Railway to stop these services: ഇന്ത്യന്‍ റെയിൽവേ ഈ സേവനങ്ങൾ നിര്‍ത്തലാക്കുന്നു, ഈ മാറ്റങ്ങള്‍ നിങ്ങളെ എങ്ങിനെ ബാധിക്കും?

ഏറനാട് എക്സ്പ്രസ്സിന്റെ എറണാകുളം ജംഗ്ഷനിലെ സമയം മുന്നോട്ട് ആക്കിയതിനാൽ ഓഫീസ് ജീവനക്കാർക്ക് പ്രയോജനപ്പെടുന്നില്ല. അതേസമയം 4.30 ന് ശേഷമോ ജനശതാബ്ദിയ്ക്ക് പിറകിലായോ സമയം ക്രമീകരിക്കുകയായിരുന്നെങ്കിൽ ഒരുപാട് യാത്രക്കാർക്ക് ഗുണം ലഭിക്കും. സമയ പരിഷ്കരണം നടപ്പാക്കുമ്പോൾ യാത്രക്കാരുടെ അഭിപ്രായത്തെ കൂടി റെയിൽവേ മാനിക്കണം. യാത്രക്കാരുടെ സംഘടനയിലെ  പ്രതിനിധികളെ ഉൾപ്പെടുത്തി അവരെ കൂടി വിശ്വാസത്തിലെടുത്തു വേണം സമയമാറ്റം നടപ്പിൽ വരുത്താൻ.

എറണാകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 9.10നും 9.15നും അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ബാംഗ്ലൂർ ഇന്റർസിറ്റി, കോഴിക്കോട് ശതാബ്ദി ട്രെയിനുകൾ അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ ഒരേ ട്രാക്കിൽ സർവീസ് നടത്തുന്ന വിധത്തിൽ സമയം ക്രമീകരിച്ചതിലൂടെ തന്നെ ഇത്തവണത്തെ ട്രെയിൻ സമയ പരിഷ്കരണത്തിലെ അപാകത വ്യക്തമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടന ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News